രാവിലെ വരെ സിപിഎം ആയിരുന്നു, ഇനി മരണം വരെ ബിജെപി’: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ..

രാവിലെ വരെ സിപിഎം ആയിരുന്നു, ഇനി മരണം വരെ ബിജെപി’. എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ.. സിപിഎം യുവ നേതാവ് ഗോകുൽ ഗോപിനാഥന്‍ ബിജെപിയിലേക്ക്.

പത്താം വയസ്സ് മുതൽ ബാലസംഘത്തിലൂടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2021ൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും എസ്എഫ്ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും ഗോകുൽ പ്രവർത്തിച്ചു. കേരള സർവ്വകലാശാല സെനറ്റ് സിൻഡിക്കേറ്റംഗമായി പ്രവർത്തിച്ചു. നിലവിൽ കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിക്കുകയാണ്.

പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016ലെ തെരഞ്ഞെടുപ്പിൽ എകെജി സെന്ററിലെ എൽഡിഎഫിന്റെ വാർ റൂം ഇൻചാർജ് ആയിരുന്നു ഗോകുൽ ഗോപിനാഥ്.
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് ഇനി ദേശീയതയുടെ, വികസനത്തിന്റെ രാഷ്ട്രീയത്തിനൊപ്പം.

ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  ഗോകുൽ ഗോപിനാഥന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !