ഇന്ത്യന്‍ പ്രതിരോധനിരയിലെ സുപ്രധാന ആയുധങ്ങളിലൊന്നാണ് ബ്രഹ്മോസ്. കരയില്‍ നിന്നും കടലില്‍നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഒരുപോലെ തൊടുക്കാവുന്ന ലോകത്തിലെ ഏറ്റവും കൃത്യതയുള്ളതും വേഗതയേറിയതുമായ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ഈ അതിവേഗ ക്രൂയിസ് മിസൈലിന്റെ ദൂരപരിധി 800 കിലോമീറ്ററാക്കാന്‍ ഒരുങ്ങുകയാണ് പ്രതിരോധഗവേഷകര്‍. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.290 കിലോമീറ്ററായിരുന്നു ആദ്യ പരീക്ഷണസമയത്ത് ബ്രഹ്മോസിന്റെ ദൂരപരിധി. എന്നാല്‍ മിസൈലിന്റെ വിപുലീകരിച്ച പതിപ്പുകളില്‍ ഇത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്.
എട്ടു മീറ്ററിലേറെ നീളമുള്ള ബ്രഹ്മോസിന്റെ ഭാരം 3000 കിലോഗ്രാമാണ്.കരയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈലുകളേക്കാള്‍ ഭാരം കുറഞ്ഞവയാണ് വിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കുന്നവ. സുഖോയ് 30 എംകെഐ ഫൈറ്റര്‍ ജെറ്റുകളില്നിന്നുള്ള ബ്രഹ്മോസുകള്‍ ഉപയോഗിച്ചാണ് പാക്കിസ്താനിലെ വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്.
ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യയുടെ അഭിമാനമായി മാറിയ ബ്രഹ്മോസ് ക്രൂയിസ് മിസൈലില്‍ താല്പര്യമറിയിച്ചെത്തിയത് നിരവധി രാജ്യങ്ങളാണ്. ബ്രഹ്മോസിന്റെ ദൂരപരിധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് പ്രതിരോധ ഗവേഷകര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.