മുള്ളൻകൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം; നാട് പുലി ഭീതിയില്‍

വയനാട്: മുള്ളൻകൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം.  നാട് പുലി ഭീതിയിലായതോടെ നാട്ടുകാർ ആശങ്കയിലാണ്.

പനച്ചിമറ്റത്തിൽ ജോയിയുടെ ഒരു ആടിനെ   പുലി കൊന്നു. മറ്റൊരു ആടിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.'  കഴിഞ്ഞ ദിവസം നായയെയും പുലി കൊന്നിരുന്നു.  വനം വകുപ്പ് നിരീക്ഷണ ക്യാമറകൾസ്ഥാപിച്ചിട്ടുണ്ട്.

കബനിഗിരി പനച്ചി മറ്റത്തിൽ ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന ഒന്നര വയസ് പ്രായമുളള ആടിനെയാണ് പുലി പിടികൂടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആടിനെയും ആക്രമിച്ചു. 

പുലിയുടെ സാന്നിധ്യം കഴിഞ്ഞ 4 ദിവസായി പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം സി സി ടി വി യിൽ പതിഞ്ഞിരുന്നു. പുലി വീടിന്റെ മതിലിന് മുകളിൽ ഇരിക്കുന ദൃശ്യങ്ങളാണ് പതിഞ്ഞത്. കബനിഗിരി പള്ളിപ്പുറത്തു സ്റ്റീഫന്റെ വീട്ടിലെ നായയെ കഴിഞ്ഞ ദിവസം  രാത്രി പിടിച്ചിരുന്നു.

പുലിയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അതേസമയം പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !