മുംബൈ: ലിഫ്റ്റ് തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം. മുംബൈയിലെ ബോറിവാലി വെസ്റ്റ് പ്രദേശത്തെ 21 നില കെട്ടിടത്തിലെ കാർ പാർക്കിംഗിലെ ലിഫ്റ്റാണ് തകർന്നുവീണത്. 30 വയസ്സുള്ള ശുഭം മദംലാൽ ധൂരിയാണ് മരിച്ചത്.
45-കാരനായ സൻജിത് യാദവ് എന്നയാൾക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.ലിഫ്റ്റ് തകർന്ന് ഏഴുമീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയർ ബ്രിഗേഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.