ദേശസ്നേഹം ബൗണ്ടറി കടന്നു.., എന്തൊരു നാണക്കേട്!' ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച cusat അസോസിയേഷന് എതിരെ പ്രതിഷേധം

പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണമൊരുക്കി എന്നാരോപിച്ച് കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷന് എതിരെ ആണ്  സാമൂഹിക മാധ്യമങ്ങളിൽ വന്‍ പ്രതിഷേധം നടക്കുന്നത്.

 പഹൽഗാം ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിഷേധം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷത്തിനിടെ അഫ്രീദി മോശം പരാമർശങ്ങൾ നടത്തിയിരുന്നു. 

ദുബായിൽ കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷൻ കഴിഞ്ഞയാഴ്ച്ച നടത്തിയ പരിപാടിയില്‍ അഫ്രീദിയും മുൻ പാക് പേസ് ബൗളർ ഉമർ ഗുല്ലും എത്തി അത് ഇപ്പോള്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തി.

വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷൻ വിശദീകരണവുമായി രംഗത്തെത്തി. 

'മെയ് 25-നായിരുന്നു ഞങ്ങളുടെ പരിപാടി. അതേ ദിവസം തന്നെ യുഎഇ പതാകയും ഗിന്നസ് ബുക്ക് റെക്കോർഡുമായി ബന്ധപ്പെട്ട ഒരു പരിപാടി കൂടി ഈ ഹാളിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ പരിപാടി അവസാനിക്കുമ്പോൾ, ഈ ക്രിക്കറ്റ് താരങ്ങൾ ഒരേ ഓഡിറ്റോറിയത്തിൽ നടന്ന ഞങ്ങളുടെ പരിപാടിയിൽ മുൻകൂട്ടി അറിയിക്കാതെയും ആവശ്യപ്പെടാതെയും പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ സംഘാടക സംഘത്തിലെ ആരും, പൂർവ്വ വിദ്യാർത്ഥി അംഗങ്ങളോ അവരെ ക്ഷണിച്ചിട്ടില്ല' അലുംനി അസോസിയേഷൻ വിശദീകരണത്തിൽ പറയുന്നു. 

പാക് താരങ്ങൾ തങ്ങളുടെ പരിപാടിയിൽ ക്ഷണിക്കപ്പെടാതെ എത്തിയതാണെന്നും ഇവർ ഇതേ ഹാളിൽ മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടവരായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. 

എന്നാല്‍ ക്ഷണിക്കപ്പെട്ട് വേദിയില്‍ എത്തിയപ്പോള്‍ 'ബൂം ബൂം' മുഴക്കിയാണ് സദസ്സിലുള്ള കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷന്‍ ഇവരെ വരവേറ്റത്.


അഫ്രീദിക്ക് സ്വീകരണമൊരുക്കിയ കുസാറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പാസ് പോര്‍ട്ട് റദ്ദാക്കണമെന്ന് ചിലര്‍,  'ദേശസ്നേഹം ബൗണ്ടറി കടന്നു.., എന്തൊരു നാണക്കേട്!'  ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച മലയാളി കൂട്ടായ്മയ്‌ക്കെതിരെ ഇങ്ങനെ പോകുന്നു വിമര്‍ശനമഴ. 

 ‘തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചിട്ടിരിക്കുവാണ് എന്ന് കരുതരുത്; അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല’ എന്ന് അലുംനി നൽകിയ വിശദീകരണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് യുവരാജ് ഗോകുൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !