മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനായി പാലം വലിച്ചത് ആര്യാടന് ഷൗക്കത്ത് ആണെന്ന് സിപിഐഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
ഇതിന്റെ ഫലമായാണ് വി വി പ്രകാശിന്റെ കുടുംബം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഷൗക്കത്തിനെതിരെ തിരിഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. 'രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ നിലമ്പൂര്‍ വിധിയെഴുതും' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗുരുതര ആരോപണം.'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയും' എന്നായിരുന്നു വി വി പ്രകാശിന്റെ മകളുടെ പോസ്റ്റ്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനില്ലെന്നും ബിഡിജെഎസിന് വിട്ടുനല്‍കുകയും ചെയ്യുകയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
പി വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരെ നിലമ്പൂരില്‍ വിധിയെഴുതുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ്. നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്.നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണമികവ് നേട്ടമാകുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. ചേലക്കരയിലേത് പോലെ നിലമ്പൂരും സിപിഐഎം നിലനിര്‍ത്തും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള കാഹളമാണ് നിലമ്പൂരില്‍ നിന്നും ഉയരുകയെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.