12 ാം വര്‍ഷം 12 കോടി ഭാഗ്യം തന്റെ സ്ഥാപനത്തിലൂടെ പക്ഷെ വിഷു ബംമ്പര്‍ ഭാഗ്യശാലിയെ തേടുകയാണ് കേരളം.

പാലക്കാട്: നറുക്കെടുത്ത് നേരം ഇരുട്ടിവെളുത്തിട്ടും വിഷു ബംമ്പര്‍ ഭാഗ്യശാലിയെ തേടുകയാണ് കേരളം. പാലക്കാട് കോര്‍ട്ട് റോഡിലുള്ള പി എസ് വര്‍ഷ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ VD-204266 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ഭാഗ്യമെത്തിയത്.

സുല്‍ത്താന്‍പേട്ട സെയ്ന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ജെ പ്രഭാകരനാണ് ഏജന്‍സി ഉടമ. ടിക്കറ്റ് ജേതാവ് ഇതുവരെയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വര്‍ഷ ലോട്ടറി ഏജന്‍സി ഉടമ പ്രഭാകരന്‍ പറയുന്നത്. ചിറ്റൂര്‍ സ്വദേശിയാണ് ലോട്ടറി വാങ്ങിയതെന്ന സൂചനയുണ്ട്. തമിഴ്‌നാട് ചെന്നൈ ട്രിപ്ലിക്കേന്‍ സ്വദേശിയായ പ്രഭാകരന്‍ കേരളത്തില്‍ ലോട്ടറി കട ആരംഭിച്ച 12 ാം വര്‍ഷമാണ് 12 കോടി ഭാഗ്യമെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
രണ്ട് വര്‍ഷം തൃശ്ശൂരിലും ഇരിങ്ങാലക്കുടയിലും ലോട്ടറി കച്ചവടം നടത്തി പിന്നീടാണ് പാലക്കാട് കട തുടങ്ങിയത്. പാലക്കാട്ടെ ട്രഷറിയില്‍ നിന്നും കോഴിക്കോട്ടെ ഡികെഎസ് ഏജന്‍സിയാണ് ആദ്യം ഈ ടിക്കറ്റ് വാങ്ങിയത്. ഇവിടെ നിന്നും പി എസ് വര്‍ഷ ലോട്ടറി ഏജന്‍സി ടിക്കറ്റ് വാങ്ങുകയായിരുന്നു.
ഒന്നാം സമ്മാനമായ 12 കോടിക്ക് പുറമെ ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനങ്ങളില്‍ ഒന്നും പാലക്കാട് വിറ്റ ടിക്കറ്റിനാണ്. വാളയാറിലെ ചിദംബരം ലോട്ടറി ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. VG-203046 എന്ന നമ്പറില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കോഴിക്കോട്ടെ ഡികെഎസ് ലോട്ടറി ഏജന്‍സിയില്‍ നിന്നുതന്നെയാണ് ചിദംബരം ലോട്ടറി ഏജന്‍സീസും ടിക്കറ്റ് വാങ്ങിയത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !