പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദനം.

തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദനം. ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദ്ദനമേറ്റത്.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം.
ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറിയ ലോറി ഡ്രൈവർ ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ പപ്പു കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചേർപ്പ് സ്വദേശിയായ ലോറി ഡ്രൈവറാണ് പൊലീസ് പിടിയിലായത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !