കോട്ടയം :ഇന്ത്യയിലുടനീളം യുപിഐ പേയ്‌മെൻ്റുകൾ വീണ്ടും തകരാറിൽ. ഡിജിറ്റൽ പേയ്‌മെന്‍റ് ഇടപാടുകൾ നടത്താനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടു.
ക്യൂആർ കോഡ് സ്‌കാനിങ് വഴി പേയ്‌മെൻ്റുകൾ നടത്താനോ യുപിഐ - ലിങ്ക് ചെയ്‌ത ഫോൺ നമ്പറുകളിലേക്കോ യുപിഐ ഐഡികളിലേക്കോ നേരിട്ട് പണം അയയ്ക്കാനും സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്‌തു. യുപിഐ സെർവറുകര്‍ തകരാറിലായതോടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് നിഗമനം.ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ക്രെഡിറ്റ്, മറ്റ് ജനപ്രിയ യുപിഐ ആപ്പുകളും സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ട്.കഴിഞ്ഞ മാസവും യുപിഐ സേവനങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സേവനങ്ങളിൽ തടസം നേരിടുന്നത് ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്‌ടർ പറയുന്നതനുസരിച്ച് യുപിഐ സെർവറുകളിൽ തടസം നേരിട്ട് തുടങ്ങിയത് ഇന്ന് വൈകുന്നേരം ആറുമണിക്ക് ശേഷമായിരുന്നു.
സമൂഹമാധ്യമത്തിലൂടെയും ആളുകൾ ഇക്കാര്യം പരാതിപ്പെട്ട് തുടങ്ങി.ഇന്ത്യയിലെ ജനപ്രിയ തത്സമയ പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ. ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ വേഗത്തിൽ പണം കൈമാറാൻ സഹായിക്കുന്നു.തടസമില്ലാത്ത പണം കൈമാറ്റം സാധ്യമാക്കുന്നതിനൊപ്പം വ്യാപാരിയുമായി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടാതെ തന്നെ ബില്ലുകൾ അടയ്ക്കാനും സഹായിക്കുന്നു. സേവനം പൂർണമായും സൗജന്യമായതിനാലും ഇടപാട് പരിധിയില്ലാത്തതിനാലും ചെറിയ പേയ്‌മെൻ്റ് നടത്താൻ പോലും യുപിഐ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.