പാലക്കാട്: മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു. മണ്ണൂ൪ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്.
പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മെയ് 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു.
റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.