സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പറേഷനുകളിലും നടന്ന വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികളിലും ആറു കോര്‍പറേഷനുകളിലും നടന്ന വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്. മുൻസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴു വാര്‍ഡുകളുമാണ് വര്‍ധിച്ചത്. 2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയതും നിലവിലുള്ള വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി മുൻസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡിലിമിറ്റേഷന്‍ പ്രക്രിയയില്‍ നിന്നൊഴിവാക്കിയിരുന്നു.

ഡിലിമിറ്റേഷന്‍ കമ്മിഷന്‍ യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. കമ്മിഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, കെ.ബിജു, എസ്.ഹരികിഷോര്‍, ഡോ.കെ.വാസുകി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ മുൻസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മുൻസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26ഉം കൂടിയത് 53 വാര്‍ഡുകളുമുണ്ടാകണം. കോര്‍പറേഷനുകളില്‍ അവ യഥാക്രമം 56, 101 ആണ്.

ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാത്തുകളില്‍ 17337 വാര്‍ഡുകളും, 87 മുനിസിപ്പാലിറ്റികളില്‍ 3241 വാര്‍ഡുകളും, ആറ് കോര്‍പറേഷനുകളില്‍ 421 വാര്‍ഡുകളുമാണുണ്ടാകുക. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടി വകുപ്പിന്റെ e- gazette വെബ്‌സൈറ്റില്‍ (www.compose.kerala.gov.in) ലഭിക്കും.

നിലവിലുണ്ടായിരുന്ന വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ വോട്ടര്‍മാരെയും പുനര്‍നിര്‍ണയിച്ച വാര്‍ഡുകളിലേക്ക് പുനഃക്രമീകരിച്ചു കൊണ്ടുള്ള പുതിയ വോട്ടര്‍പട്ടിക ഇലക്ട്രല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തയാറാക്കും. ഇതിനുവേണ്ടി ഇലക്ട്രല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന പരിശീലന പരിപാടി ജൂണ്‍ അഞ്ചിന് അവസാനിക്കും. ഗ്രാമപഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും സെക്രട്ടറിമാരും, കോര്‍പറേഷനില്‍ അഡീഷനല്‍ സെക്രട്ടറിയുമാണ് ഇലക്ട്രല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍.

വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്നീട് പുറപ്പെടുവിക്കും. പുതിയ വാര്‍ഡുകളിലെ വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കാനും സജ്ജീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനമാണ് നടക്കുക. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 30നാണ് പുറപ്പെടുവിക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !