ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽനിന്ന് 2 ലഷ്കറെ തയിബ (എൽഇടി) ഭീകരരെ സുരക്ഷാ സേന പിടികൂടി

ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽനിന്ന് 2 ലഷ്കറെ തയിബ (എൽഇടി) ഭീകരരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവർ ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് സുരക്ഷാ സേന പറയുന്നത്.


പിടിയിലായവർ ഹൈബ്രി‍ഡ് ഭീകരരാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരരായി പരിശീലനം ലഭിച്ച ശേഷം സാധാരണക്കാരുടെ വേഷത്തിൽ ജീവിക്കുന്നതാണ് ഹൈബ്രിഡ് ഭീകരരുടെ രീതി. അവസരം നോക്കി ഇരുന്ന ശേഷം ഭീകരപ്രവർത്തനത്തിൽ ഇവർ ഏർപ്പെടും.

ജമ്മു കശ്മീർ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പൂഞ്ചിലെ ബാസ്കുചാൻ പ്രദേശത്ത് ബുധനാഴ്ച രാത്രി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


ഇവരിൽനിന്ന് രണ്ട് എകെ-56 റൈഫിളുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, എന്നിവ ഉൾപ്പെടെയുള്ള ആയുധശേഖരവും കണ്ടെടുത്തു. ഏറ്റുമുട്ടൽ നടക്കാതെ തന്നെ ഭീകരരെ പിടികൂടാൻ സാധിച്ചെന്നും ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !