നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിന്‍ ജിജോ എന്ന യുവാവ് അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിന്‍ ജിജോ (24) എന്ന യുവാവ് അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാറിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. ഇരുവരെയും നെടുമ്പാശ്ശേരി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇവര്‍ ഐവിനെ മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് ഐവിന്‍ ജോലി ചെയ്തിരുന്നത്. രാത്രി പത്തിന് ഡ്യൂട്ടിക്ക് കയറാനായി പോകവേ നായത്തോട് വെച്ചാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായത്.
റോഡില്‍ ഒരു തര്‍ക്കമുണ്ടായതായും അല്‍പം താമസിക്കുമെന്നും ഐവിന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി ഐവിന്റെ അയല്‍വാസിയായ ജോസ് പറയുന്നു. ഒമ്പതരയോടെയാണ് ഐവിന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. 9.50-ന് തര്‍ക്കമുണ്ടായതായി സ്ഥാപനത്തിലേക്ക് വിളിച്ചുപറഞ്ഞു. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഐവിന്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നതായാണ് അറിവ്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഐവിന് മുന്‍പരിചയം ഉണ്ടായിരിക്കാന്‍ സാധ്യതയില്ലെന്നും ജോസ് പറഞ്ഞു. സംഭവത്തില്‍ കാറില്‍ വിശദമായ ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. അങ്കമാലിയിലെ ആശുപത്രിയിലാണ് ഐവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !