പാലക്കാട്: ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. കൊടലൂർ സ്വദേശി കെടി ഹഫീസിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞയറാഴ്‌ച പട്ടാമ്പി കൽപക സെന്ററിലാണ് സംഭവം. തർക്കം പരിഹരിക്കുന്നതിനിടെ 15പേരടങ്ങുന്ന സംഘം ആയുധം ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വീഴ്‌ചയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും എസ്‌പിക്കും പരാതി നൽകുമെന്നും ഹഫീസിന്റെ മാതാവ് പറഞ്ഞു.അതേസമയം, കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തുവെന്നാണ് പട്ടാമ്പി പൊലീസ് അറിയിച്ചത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്‌തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.