പാലക്കാട്: വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ എസ്‍സി - എസ്‍ടി ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കോളർഷിപ്പുകളും കേന്ദ്രം കുറച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവചനം ശക്തമാണ്.
അതിനാൽ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നു. ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു. പട്ടികജാതിക്കാർ ആക്രമണങ്ങൾക്ക് വിധേയമാക്കുന്നത് വർധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാർ നിയമനം നടത്തുന്നതിലൂടെ സംവരണം അട്ടിമറിക്കപ്പെടുകയാണ്. രാജ്യത്ത് ആകമാനം ഇത് തുടരുന്നു. പല സംസ്ഥാന സർക്കാരുകളും ഇത് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ പല മേഖലയിലും നിയമനം നടത്തുന്നില്ല. ഇത് സംവരണ നിഷേധിത്തിന് കാരണമാകുന്നു.കേരളത്തിൽ സംവരണ തത്വം പാലിച്ചാണ് പിഎസ്‍സി നിയമനം നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്‍റുകളും നടത്തി. 13 ലക്ഷത്തോളം തസ്തികകൾ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. സംവരണ നിയമനങ്ങൾ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സദസില്‍ റാപ്പര്‍ വേടനും ഉണ്ടായിരുന്നു. വേടനെ അഭിവാദ്യം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി വേദിയിലേക്ക് കയറിയത്. എക്സൈസ് മന്ത്രി എ ബി രാജേഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.