പാക്കിസ്ഥാനിലേക്ക് കരസേന നടത്തിയ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : പാക്കിസ്ഥാനിലേക്ക് കരസേന നടത്തിയ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കരസേനയുടെ പടിഞ്ഞാറൻ കമാൻഡാണ് അതിർത്തിയിലെ പാക്ക് സൈനിക കേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും തകർക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വെസ്റ്റേണ്‍ കമാന്‍ഡിന്‍റെ കമാന്‍ഡര്‍ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് സൈനികരുമായി സംസാരിച്ചിരുന്നു. മേഖലയിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ഒന്‍പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളെന്ന പേരിലാണ് ഇവ പങ്കുവച്ചിരിക്കുന്നത്. പാക്കിസ്ഥാന് മറക്കാൻ കഴിയാത്ത കനത്ത തിരിച്ചടി നൽകിയെന്നും ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യമെന്നും വിഡിയോയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !