അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13 കാരിയുടെ 33 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി ഗുജറാത്ത് ഹൈക്കോടതി. പ്രത്യേക പോക്സോ കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ സാധ്യമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിക്ക് അനീമിയ ബാധിച്ചതിനാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുണ്ട്. രാജ്കോട്ട് സ്വദേശിയായ പെണ്‍കുട്ടിയെ അയല്ക്കാരന് ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയുമായിരുന്നു. രണ്ടാനച്ഛനും ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയത്.2025 മെയ് 3നാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം 20 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും കുഴപ്പം, ഗര്‍ഭിണിയായ അമ്മയ്ക്ക് അപകട സാധ്യത, ലൈംഗികാതിക്രമത്തില്‍ നിന്ന് അതിജീവിച്ചവര്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ കോടതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്കാന് കഴിയും. എന്നാല്‍ അപകട സാധ്യതയുള്ളതുകൊണ്ട് മാതാപിതാക്കളില്‍ നിന്ന് രേഖാമൂലമുള്ള സമ്മതം വാങ്ങിയ ശേഷം മാത്രമേ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.പെണ്‍കുട്ടിക്ക് സാധ്യമായ എല്ലാ പരിചരണവും നല്‍കുന്നുണ്ടെന്നും രക്ത വിതരണം പോലുള്ള അവശ്യ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതരോട് കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.