ലക്നൗ : പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായതിനെ തുടർന്ന് യുപിയിലെ 17 നവജാത ശിശുക്കൾക്ക് സിന്ദൂർ എന്നു പേരിട്ടു. യുപിയിലെ കുശിനഗർ ജില്ലയിൽ മേയ് 9നും 10നും ജനിച്ച കുട്ടികൾക്കാണ് മാതാപിതാക്കൾ സിന്ദൂർ എന്ന പേരു നൽകിയത്. കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രണം ഉണ്ടായതിനെ തുടർന്നാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന പേരിൽ ഇന്ത്യ പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചത്.
‘‘പഹൽഗാമിലെ ആക്രമണത്തിനു സൈന്യം തിരിച്ചടി നൽകി രണ്ടു ദിവസം കഴിഞ്ഞാണ് എന്റെ കുട്ടി ജനിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നും അതിർത്തിയിൽ പോരാടുന്ന സൈനികരോടുള്ള നന്ദി സൂചകവുമായാണ് കുട്ടിക്ക് സിന്ദൂർ എന്ന പേരു നൽകിയത്’’– നേഹ ഗുപ്തയെന്ന യുവതി ദേശീയ മാധ്യമത്തോടു പറഞ്ഞു. 17 കുട്ടികൾക്ക് സിന്ദൂറെന്ന പേരിട്ട വിവരം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.കെ.ഷാഹി മാധ്യമങ്ങളോടു സ്ഥിരീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ത്യാഗത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതിരൂപമാണെന്ന് അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ.രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു.
കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ മനീഷ് രഞ്ജനും കൊല്ലപ്പെട്ടു. ഏപ്രിൽ 16നു വിവാഹിതനായ വിനയ് നിർവലിന്റെ മധുവിധുയാത്രയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.