നായ കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട് എംഎസിടി വിധിച്ചു

പാലക്കാട് : തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന് 21.39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട് മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) വിധിച്ചു.


2015 ജൂൺ 6ന് നടന്ന അപകടത്തിൽ മരിച്ച എലപ്പുള്ളി വേങ്ങോടി സ്വദേശി രമേശിന്റെ (24) കുടുംബത്തിനു നഷ്ടപരിഹാരം നൽകാനാണ് എംഎസിടി ജഡ്ജി ആർ.ടി.പ്രകാശ് വിധിച്ചത്.

സംസ്ഥാന സർക്കാരും എലപ്പുള്ളി പഞ്ചായത്തുമാണു നഷ്ടപരിഹാരം നൽകേണ്ടത്.


മൃഗങ്ങൾ കുറുകെ ചാടിയുണ്ടാകുന്ന അപകടത്തിൽ എംഎസിടി നഷ്ടപരിഹാരം വിധിക്കുന്നത് അപൂർവമാണ്. 2018 മുതലുള്ള തുകയ്ക്ക് 8 ശതമാനം പലിശയും നൽകണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !