മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നു

ന്യൂഡൽഹി : മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) യാഥാർഥ്യമാകുന്നു. 15 റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി കരാറിലെ വ്യവസ്ഥകൾ ഇരുരാജ്യങ്ങളും അന്തിമമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ എന്നതും ശ്രദ്ധേയം. കരാർ ഒപ്പുവയ്ക്കുന്നതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കും.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും.

10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും തീരുവരഹിതമാകും (ഡ്യൂട്ടി–ഫ്രീ). ചുരുക്കത്തിൽ ഇരുരാജ്യങ്ങളുടെയും ഉൽപന്നങ്ങൾ അന്യോന്യം കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കഴിയും. വില കുറയുമെന്നതിനാൽ മറ്റ് രാജ്യങ്ങളുടെ ഉൽപന്നങ്ങളേക്കാൾ ഇവയ്ക്ക് മുൻതൂക്കം ലഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !