പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്

പുതുപ്പള്ളി : സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഇന്ന്. ഇന്നു രാവിലെ 8.30ന് ഒൻപതിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. നേർച്ചസദ്യ രാവിലെ 11.15ന് ആരംഭിക്കും. കുട്ടികൾക്ക് ആദ്യ ചോറൂണ് നൽകുന്ന ചടങ്ങും ഇതേസമയം നടത്തും. ഉച്ചയ്ക്കു പ്രദക്ഷിണത്തിനു ശേഷമാകും അപ്പവും കോഴിയിറച്ചിയും അടങ്ങുന്ന നേർച്ച വിളമ്പുന്നത്.

പെരുന്നാളിന്റെ ഭാഗമായി പൊന്നിൻകുരിശ് ഇന്നലെ മദ്ബഹയിൽ പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ ഡോ. ഏബ്രഹാം മാർ സ്തേഫാനോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷമാണു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്.
പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര വിശ്വാസപ്രഘോഷണമായി. ആവേശപൂർവം കരക്കാർ വിറകിടീൽ ഘോഷയാത്രയിൽ പങ്കാളികളായി. വാദ്യമേളം, വഞ്ചിപ്പാട്ട്, പുണ്യാള സ്തുതിഗീതങ്ങൾ എന്നിവ‌ അകമ്പടിയേകി. വെച്ചൂട്ടിനുള്ള പന്തിരുനാഴി പുറത്തെടുക്കൽ ചടങ്ങിലും വൻജനക്കൂട്ടം പങ്കെടുത്തു.

ഇന്നും മേഖലയിലെ റോഡുകളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 9 വരെ ഗതാഗത നിയന്ത്രണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !