207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് റദ്ദാക്കിയ കെഎടി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും

തിരുവനന്തപുരം : സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 207 അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ

എടി) വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇതിനായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നു വ്യക്തമാക്കിയ മന്ത്രി വി.ശിവൻകുട്ടി, കെഎടി ഉത്തരവിനെ വിമർശിക്കുകയും ചെയ്തു.
‘തസ്തിക നിർണയവുമായി ബന്ധപ്പെട്ടു സർക്കാർ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കിയ സ്ഥലംമാറ്റമാണു ട്രൈബ്യൂണൽ റദ്ദാക്കിയത്. സ്ഥലംമാറ്റം ജൂൺ ഒന്നിനു മുൻപ് പൂർത്തിയാക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടതു സർക്കാരാണ്. അത് ഓഗസ്റ്റിൽ പൂർത്തിയാക്കിയാൽ മതിയെന്നൊക്കെ പറയുന്നത് ചട്ടപ്രകാരമുള്ള കാര്യമല്ല’– മന്ത്രി വ്യക്തമാക്കി.
ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള താൽക്കാലിക പട്ടിക 19ന് അകം പ്രസിദ്ധീകരിക്കുമെന്നും അന്തിമ പട്ടിക 26ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 8204 അധ്യാപകരാണ് സ്ഥലംമാറ്റത്തിനായി ഓൺലൈനായി അപേക്ഷിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !