തിരുവനന്തപുരം: യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്എസ്കെ) നേതൃത്വത്തിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളിലെ (എസ്ഡിസി) ആദ്യബാച്ച് ഈ മാസം.
സംസ്ഥാനത്തൊട്ടാകെ വിവിധ സ്കൂളുകൾക്ക് അനുബന്ധമായി ആരംഭിച്ച 210 സെന്ററുകളിലായി 420 ബാച്ചുകളിൽ 25 പേർക്കു വീതമാണു പ്രവേശനം. 16–23 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. വിവിധ കോഴ്സുകൾക്ക് 10,11,12 ക്ലാസാണ് യോഗ്യത. അപേക്ഷ ഫോം സെന്ററുകളിൽ നിന്ന് നാളെ മുതൽ ലഭിക്കും. എസ്എസ്‌കെ വെബ്സൈറ്റുകളിൽ നിന്നു ഡൗൺലോഡ് ചെയ്തുമെടുക്കാം. അപേക്ഷകൾ രേഖകൾ സഹിതം 15 വരെ സമർപ്പിക്കാം. 16,17 തീയതികളിലായി അഭിമുഖം നടത്തിയാണു പ്രവേശനം. പരിശീലനം 21ന് ആരംഭിക്കും.സ്കൂൾ അവധിക്കാലത്ത് ആഴ്ചയിൽ 5 ദിവസവും തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പൊതു/ പ്രാദേശിക അവധി ദിവസങ്ങളിലുമായിരിക്കും പരിശീലനം. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ടിഷ്യു കൾചർ ടെക്നിഷ്യൻ, ജിഎസ്ടി അസിസ്റ്റന്റ്, റോബട്ടിക് ടെക്നിഷ്യൻ, ഡ്രോൺ സർവീസ് ടെക്നിഷ്യൻ, എഐ ആൻഡ് മെഷീൻ ലേണിങ് ഡേറ്റ അനലിസ്റ്റ്, എഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ തുടങ്ങി 29 കോഴ്സുകളാണുള്ളത്.
കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാകും ലഭിക്കുക. ഓരോ സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി 21.5 ലക്ഷം രൂപ വീതം ആകെ 45 കോടിയിലേറെ രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സെന്ററുകളും കോഴ്സുകളും സംബന്ധിച്ച വിവരങ്ങൾ എസ്എസ്കെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.