കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബഹു: ബാലുശ്ശേരി MLA യും, DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സച്ചിൻദേവ് ലീഗ് ഫുട്ബോൾ ഉദ്ഘാടനം ചെയ്തു.
കളിസ്ഥലം യഥാർഥ്യമാക്കാൻ പ്രായ, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ഈ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു . 7വയസ്സ് മുതൽ 60വയസ്സിന് മുകളിൽ ഉള്ളവർ വരെ വിവിധ പ്രായ വിഭാഗത്തിലായി ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്.9 വർഷമായി തുടർന്നുവരുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലക്ഷ്യം ഈ വർഷത്തോടെ സാക്ഷാത്കരിക്കുമെന്നും, അടുത്ത വർഷം മുതൽ കോട്ടൂളിയുടെ പൊതു കളി സ്ഥലത്ത് ഈ ടൂർണമെന്റ് നടക്കുമെന്നും സംഘാടകർ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലീഗ് ഫുട്ബോൾ ടൂർണമെന്റിനൊപ്പം ലഹരിക്കെതിരെ ഫുട്ബോൾ ഉത്സവ് എന്ന പേരിൽ വിവിധ പരിപാടികൾ നടത്താനും DYFI കോട്ടൂളി മേഖലാ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.