തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യുണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിക്കും.
പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. തൊഴിൽ സുരക്ഷയും സംഘടനാ സ്വാതന്ത്ര്യം അടക്കം അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി ചെറുത്തുനിൽപ്പിന് സജ്ജരാവേണ്ട സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡന്‍റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് പ്രസിഡന്‍റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.തൊഴിൽ സമയം, മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ എല്ലാ സംരക്ഷണ തത്വങ്ങളും നിഷേധിക്കുന്ന ലേബർ കോഡുകൾ വർക്കിങ് ജേർണലിസ്റ്റ് ആക്ട് അസാധുവാക്കുന്നതുവഴി മാധ്യമ വ്യവസായ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു സൃഷ്ടിക്കുന്ന അതിജീവന പ്രതിസന്ധികൾ അതി ഗുരുതരമാണ്.ഉടമാ താൽപര്യങ്ങൾക്ക് ഊന്നൽ നൽകി തൊഴിലാളികളോട് ഹയർ ആൻഡ് ഫയർ സമീപനം പുലർത്തുന്ന ലേബർ കോഡ് ഒരു സാഹചര്യത്തിലും രാജ്യത്തു നിലവിൽ വരാൻ പാടില്ലാത്തതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.