കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി :സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്.


24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക് വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. 
തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹൻ കുന്നുമ്മൽ അറിയിച്ചു.

ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !