ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പ്പ്

കൊച്ചി: കൊച്ചി ലുലുമാളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പ്പ്. ലുലു ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാര്‍ ചുവടുവച്ചത്. സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച് യുവാക്കളും യുവതികളും എത്തിയപ്പോള്‍ സദസും കയ്യടിച്ച് സ്വീകരിച്ചു. കേരളം ഇതുവരെ കണ്ട ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഏറ്റവും ചേര്‍ത്ത് നിര്‍ത്തപ്പെടുന്ന ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരെ ലുലു ഫാഷന്‍ റാംപിലേക്ക് എത്തിച്ചതെന്ന് ലുലു ഭാരവാഹികൾ പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഹൈബി ഈഡന്‍ എം.പിയും ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരോടൊപ്പം റാംപില്‍ ചുവടുവച്ചു. സ്‌റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ലുലുവില്‍ നിന്നുള്ള പ്രതിനിധികള്‍ അടിമാലി ഊരിലെത്തി കാണുകയും ഫാഷന്‍ വീക്കിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തതോടെയാണ് അവിടെ നിന്നുള്ള യുവതി-യുവാക്കൾ ലുലു ഫാഷന്‍ റാംപിലേക്ക് എത്തുന്നത്. റാംപിൽ കളിചിരികളോടെ ചുവടുവച്ച രണ്ട് വയസുകാരി മിടുക്കിയും സദസിന്റെ പ്രശംസ പിടിച്ചുപറ്റി. 
സമൂഹത്തിൽ വെല്ലുവിളി നേരിടുന്ന വിഭാഗത്തെ പരിഗണിക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പ്രചോദനം നല്‍കുകയുമെന്ന സന്ദേശത്തോടെയാണ് ലുലു ഫാഷന്‍ വീക്ക് ഏറ്റവും പുതിയ എഡിഷന് വ്യത്യസ്തത സമ്മാനിച്ചതെന്ന് ലുലു അധികൃതർ അറിയിച്ചു. സൃഷ്ടി വാക്-ടു-റിമമ്പര്‍ തീമിനായി ഇവരെ കൊച്ചിയില്‍ എത്തിച്ച് പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ഫാഷന്‍ ഷോയും റാംപ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാംപിലെത്തിയത്. 
ലുലു ഫാഷനില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുത്താണ് കൗമാരക്കാര്‍ ഫാഷന്‍ വേദിയില്‍ തിളങ്ങിയത്. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായ അടിമാലിയിലെ കൗമാരക്കാര്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണന്,‍ കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം കുട്ടികള്‍ക്കും ഊര് മൂപ്പനും ഉപഹാരങ്ങൾ സമ്മാനിച്ചു. ഷോ ഡയറക്ടർഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു.വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്ക്കും. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഫാഷന്‍ ഷോ തുടങ്ങും. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്ന വേറിട്ട അവസരമാകും ലുലു ഫാഷന്‍ വീക്ക് സമ്മാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഫാഷന്‍ അവാര്‍ഡുകളും അരങ്ങേറും. ഷോ ഡയക്ടറും സ്റ്റൈലിസ്റ്റുമായ ഷയ് ലോബോ ആണ് ലുലു ഫാഷന്‍ ഷോ ഡയറക്ടര്‍. മെയ് 11 ഞായറാഴ്ച ഫാഷന്‍ വീക്ക് സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !