കോട്ടയം: തൊഴിൽ വകുപ്പിനുകീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്നതിന്റ ഭാഗമായി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ.
എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യുകയും വേണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാം.
തൊഴിലാളികൾക്ക് നേരിട്ടോ ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ വിവരങ്ങൾ നൽകാം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ,മൊബൈൽ നമ്പർ അതത് ക്ഷേമനിധി ബോർഡുകൾ നിഷ്‌കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്.
ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ തുക കൂടി അടയ്ക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു. അവസാന തീയതി ജൂലൈ 31.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.