"ശാപം മാറ്റൽ തട്ടിപ്പ്" ന്യൂസിലാൻഡിൽ തട്ടിപ്പുകാർക്ക് നാടുകടത്തുന്നതിന് മുമ്പ് ജയിൽ ശിക്ഷ.
ചൈനയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് സന്ദർശക വിസയിൽ എത്തിയ ചൈനീസ് സന്ദർശകരായ ബയോഡി വു, ഹുയാൻയാൻ ചെൻ, ഗുവോലി ലിയാങ് എന്നീ മൂന്ന് ചൈനീസുകാരാണ് ഒരു ലക്ഷം ഡോളർ തട്ടിപ്പ് നടത്തിയത്.
ഓക്ക്‌ലാൻഡിലെയും ക്രൈസ്റ്റ്‌ചർച്ചിലെയും കുടിയേറ്റ സമൂഹങ്ങളിലെ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവർ “Blessing Scam” നടത്തിയത്.
ഇരകളെ കണ്ടെത്തിയാൽ അവർ "ശപിക്കപ്പെട്ടവരാണെന്നും ആത്മീയ ദുരിതം അനുഭവിക്കുന്നവരാണെന്നും" അവരെ അതിൽ നിന്ന് രക്ഷപ്പെടുത്തി നല്ല ജീവിതത്തിലേക്ക് കൊണ്ട് വരാം എന്ന് പറയും.
ശാപം നീക്കം ചെയ്യുന്നതിനായി നടത്തുന്ന ആചാരത്തിനു മുൻപ്, ഇരകളോട് അവരുടെ എല്ലാ പണവും വിലപിടിപ്പുള്ള വസ്തുക്കളും ഒരു ബാഗിൽ ഇടണമെന്ന് പറയുന്നു. പിന്നീട് ഇവർ ഈ വസ്തുക്കൾ മോഷ്ടിക്കും.
മൂന്നാഴ്ച കൊണ്ട് ഇവർ 100,000 ഡോളറിലധികം പണവും ആഭരണങ്ങളും സ്വരൂപിച്ചു. അനധികൃതമായി കൊള്ളയടിച്ച സമ്പാദ്യവുമായി രാജ്യം വിടാൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടിയിലായത്.
"നിങ്ങളുടെ കുറ്റകൃത്യം നിന്ദ്യമായിരുന്നു" അതുകൊണ്ട് നാടുകടത്തുന്നതിന് മുമ്പ് ജയിൽ ശിക്ഷ അനുഭവിക്കുവാൻ ജഡ്ജി ഉത്തരവിട്ടു.
ബയോഡി വു, ഹുയാൻയാൻ ചെൻ എന്നിവർക്ക് രണ്ട് വർഷവും മൂന്ന് മാസവും, ഗുവോലി ലിയാങ്ങിന് പത്തൊമ്പതര മാസവും തടവ് ശിക്ഷ വിധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.