ന്യൂഡൽഹി : അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്‌ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നതെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല സംഭാഷണമാണിത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര–വ്യോമത്താവളങ്ങൾ ആക്രമിച്ചതിനു പിന്നാലെയാണ് താലിബാനുമായി ചർച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു. പാക്ക്–താലിബാൻ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യ അഫ്‍ഗാനുമായി ചർച്ച നടത്തിയത്.അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി സംഭാഷണം നടത്തിയതായി എസ്.ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാനിസ്ഥാൻ അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. അഫ്ഗാൻ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓർമിപ്പിച്ച ഇന്ത്യ, അവരുടെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികളും ചർച്ചയായി. അഫ്ഗാനിസ്ഥാനിലുള്ളവർക്ക് കൂടുതൽ വീസകൾ ചികിത്സാ ആവശ്യങ്ങൾക്കായി നൽകുന്നതും, ജയിലുകളിലുള്ളവരുടെ മോചനവും ചർച്ചയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.