കോഴിക്കോട് : വടകര വില്ല്യാപ്പള്ളിക്കു സമീപം കുനിത്താഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് യാത്രക്കാരൻ മരിച്ചു.
വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തൽ ദാമോദരന്റെ മകൻ പവിത്രൻ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
പരുക്കേറ്റ പവിത്രനെ വടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.