നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടെയും സഥാനാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്ത്. യുഡിഎഫ് സാധ്യത പട്ടികയിൽ ആര്യാടൻ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവരാണ് ഉള്ളത്. എൽഡിഎഫ് സാധ്യതാ പട്ടികയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് പി ഷബീർ, വി എം ഷൗക്കത്ത് ( ജില്ലാ സെക്രട്ടറിയേറ്റ് അംഗം), ഷെറോണ റോയ് വഴിക്കടവ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം എന്നിവരാണ് ഉള്ളത്.
സ്വതന്ത്രന്മാരായി യു ഷറഫലി ( സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്). പ്രൊ. തോമസ് മാത്യു ( രണ്ടുതവണ നിലമ്പൂരിൽ മത്സരിച്ചു) എന്നിവരും ഉൾപ്പെടുന്നു. ബിജെപിക്കായി നവ്യാ ഹരിദാസ്, ഷോൺ ജോർജ് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി.സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുംവി.ജോയിയോ ആര്യാടന്‍ ഷൌക്കത്തോ എന്നതില്‍ ആകാംഷ ഏറുകയാണ്.അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് നിലമ്പൂരിലും തുടരാനാണ് യുഡിഎഫ് നീക്കം.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു ഡി എഫ് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസും യു ഡി എഫും സുസജ്ജമാണ്. യു ഡി എഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികള്‍ നടന്നു. ഏത് സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യു ഡി എഫ് തയാറാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇന്ന് ഞായര്‍ ആണെന്നതിന്റെ പ്രശ്‌നം മാത്രമെയുള്ളൂ. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.