കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന് ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിൽ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു.വൈദ്യുതി ലൈൻ ഓഫ് ചെയ്ത് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മീൻ പിടിക്കുന്നതിനിടെ വൈദ്യുതി കമ്പി പൊട്ടി തോട്ടിലേക്ക് വീണു; സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
0
ഞായറാഴ്ച, മേയ് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.