ട്രക്കിനു പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

അൽകോബാർ: പിക്കപ്പ് ട്രക്കിനു പിന്നിലിടിച്ച് ഫുഡ് ഡെലിവറി ബൈക്ക് ഓടിച്ചിരുന്ന പ്രവാസി ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം.

ദമാം - കോബാർ ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ബെംഗളൂരു സ്വദേശിയായ ഫർഹാൻ ബാഷ (25) ആണ് മരിച്ചത്. ഹംഗർസ്റ്റേഷൻ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായ യുവാവ് ബൈക്കിൽ ഭക്ഷണം എത്തിച്ചു നൽകാനുള്ള യാത്രക്കിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന പാക്കിസ്ഥാനി പൗരൻ ഓടിച്ചിരുന്ന പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരപരുക്കേറ്റ യുവാവിനെ ആംബുലൻസിൽ റാക്ക മുവാസത്ത് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും നിലവഷളായി മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനായ യുവാവ് മൂന്ന് മാസങ്ങൾക്ക് മുൻപാണ് പുതിയതായി ഹംഗർ സ്റ്റേഷൻ ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി മാറികയറിയത്.
അൻവർബാഷ, നസീമബാനു എന്നിവരാണ് മാതാപിതാക്കൾ. റാക്ക മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി അൽകോബാർ പ്രസിഡന്റ് ഇഖ്ബാൽ അനമങ്ങാട്, വെൽഫെയർവിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !