സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടു; ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 6ന്

അബുദാബി: ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും നാളെ(28) ദുൽ ഹിജ് ഒന്നായിരിക്കുമെന്നും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ പറഞ്ഞു.

ഒമാനിൽ ഇന്ന് മഗ് രിബ് പ്രാർഥനയ്ക്ക് ശേഷം ദുൽഹജ് ഒന്ന് നാളെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ.
മിക്ക ഗൾഫ് രാജ്യങ്ങളിലും അഞ്ച് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. അതായത് ജൂൺ ആറ് മുതൽ അഞ്ച് ദിവസത്തേ്ക്ക്. കുവൈത്ത് പോലുള്ള രാജ്യങ്ങൾ ഇതിനകം അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്‌ലാമിക ചന്ദ്രകാലണ്ടറിലെ അവസാനമായ 12-ാം മാസം ദുൽ ഹജ്ജിന്റെ പിറവിയുടെ ഭാഗമായി ചന്ദ്രക്കല കണ്ടെത്തുന്നതിനായി അറബ് ലോകത്തും മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുമുള്ള ചന്ദ്രദർശന സമിതികൾ ഇന്ന്(27) നിരീക്ഷണം നടത്തിവരികയായിരുന്നു. യുഎഇയിലടക്കം ഒട്ടേറെ രാജ്യങ്ങൾ ചന്ദ്ര ദർശനത്തിന് പൊതുജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !