അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി 25 കൊല്ലത്തേയ്ക്ക് ഒഴിയില്ല :സെൻട്രൽ ബാങ്ക് കണക്കുകള്‍

അയര്‍ലണ്ടില്‍ അടുത്ത 25 വർഷത്തേക്ക് ഓരോ വർഷവും 54,000 വീടുകൾ വീതം നിർമ്മിച്ചാൽ മാത്രമേ അയർലണ്ടിലെ നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സെൻട്രൽ ബാങ്ക്. 

ഇതിനായി വർഷം 7 ബില്യൻ യൂറോ അധികമായി വേണ്ടിവരുമെന്നും ബാങ്ക് കണക്കാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഈ വർഷം 34,000 വീടുകളുടെ നിർമ്മാണം മാത്രമേ അയർലണ്ടിൽ നടക്കുകയുള്ളൂ എന്നാണ് ESRI കണക്കാക്കുന്നത്. അടുത്ത വർഷം ഇത് 37,000 ആയേക്കും.

ഇക്കാര്യങ്ങൾ വിശദീകരിക്കാനായായി ബാങ്കിന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഡയറക്ടറായ Mark Cassidy, ഇന്ന് ഉച്ചയ്ക്ക് Oireachtas Housing Committee-യെ കാണും. Economic and Social Research Institute (ESRI) അംഗങ്ങളും കൂടിക്കാഴ്ച്ചയിൽ സംബന്ധിക്കും.

വീടുകളുടെ ദൗർലഭ്യത വാടക, വീടുകളുടെ വില എന്നിവ വർദ്ധിക്കാനും, അതുവഴി ജീവിത ചെലവ് വർദ്ധിക്കാനും കാരണമാകുമെന്നും, ആളുകളുടെ ഡിസ്പോസബിൾ ഇൻകം കുറയാനും ഇടയാക്കുമെന്നും Mark Cassidy ഇന്നത്തെ കൂടിക്കാഴ്ചയിൽ ടിഡിമാരോടും, സെനറ്റർമാരോടും പറയുമെന്നാണ് കരുതുന്നത്.

ഇത്തരത്തിൽ കൂടുതൽ വീടുകൾ നിർമിക്കാൻ പണം മാത്രം പോര, മറിച്ച് ഇത് പ്രവർത്തികമാക്കാൻ വെള്ളം, ഊർജ്ജം, ഗതാഗതം എന്നിവയെല്ലാം മെച്ചപ്പെടുത്തി നിർമ്മാണം വർദ്ധിപ്പിക്കേണ്ടതുണ്ട്. 

എന്നാൽ നിരവധി വാടക വീടുകള്‍ ഉയരുന്നുവെന്നത് ഇതിനെല്ലാം അപവാദമാണ്, അതായത് വാടക കിട്ടും വീട് ഉണ്ടാക്കിയാല്‍ അത് നടക്കില്ല, വന്‍കിട ബിസിനസ്സ് ലാഭം കൊയ്യുന്നു. അത്ര തന്നെ. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !