മുന്‍ പ്രൊഫഷണല്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

മുന്‍ പ്രൊഫഷണല്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചിരുന്നു.

അതിനിടെ, ഇന്ന് വൈകുന്നേരം 4 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഉണ്ണിമുകുന്ദന്‍ അറിയിച്ചു. കേസ് എടുത്തതിനുശേഷം ഇത് ആദ്യമായാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളെ കാണുന്നത്.
വിപിന്‍കുമാര്‍ മുന്‍മാനേജര്‍ ആണെന്ന വാദം ഉണ്ണി മുകുന്ദന്‍ പൂര്‍ണമായും തള്ളിയിരുന്നു. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടത് ഇതുവരെ പേഴ്‌സണല്‍ മാനേജരായി നിയമിച്ചിട്ടില്ല. വിപിന്‍ അപവാദ പ്രചരണം നടത്തുന്ന ആളാണെന്ന് പരാതി തനിക്ക് നേരത്തെ ലഭിച്ചിരുന്നു. വിപിനില്‍ നിന്ന് നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചു.

തന്നെക്കുറിച്ച് വ്യാപമായ അപവാദങ്ങള്‍ പ്രചരിപ്പിച്ച്, പ്രശസ്തി ഇല്ലാതാക്കും എന്ന വെല്ലുവിളി വിപിന്‍ നടത്തിയിരുന്നതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും,വിപിനൊപ്പം ചില ശത്രുക്കളും ഉണ്ടെന്ന് നല്‍കി വരികയാണ് – ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിശദീകരണക്കുറിപ്പില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !