ന്യൂഡൽഹി: എസ്ഒജി രഹസ്യം ചോർത്തിയതിനു സസ്പെൻറ് ചെയ്ത ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കി.
എസ്ഒജിയിലെ കമന്റോ ഹാവിൽദാർമാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റൻ എന്നിവരെ തിരിച്ചെടുത്ത ഉത്തരവാണ് റദ്ദാക്കിയത് . ഐആർബി കമാന്റന്റ് മുഹമ്മദ് നദീമുദ്ധീൻ ഇറക്കിയ തിരിച്ചെടുക്കൽ ഉത്തരവാണ് ഡിഐജി ആർ. ആനന്ദ് റദ്ദാക്കിയത്.അതിവേഗ തിരിച്ചെടുക്കൽ നടപടി ദുരുഹമാണെന്നും ചട്ടവിരുദ്ധമാണെന്നും ഡിഐജിയുടെ ഉത്തരവിൽ പരാമർശിക്കുന്നു. പ്രത്യേക താല്പര്യത്തോടെ എസ്ഒജി രഹസ്യം ചോർത്തിയവരെ ഐആർബി ഭരണ വിഭാഗം സഹായിച്ചുവെന്നും ഉത്തരവിൽ പറയുന്നു. സസ്പെൻറ് ചെയ്തവർ എസ്ഒജി രഹസ്യ രേഖകൾ മുൻ എംഎൽഎ പി വി അൻവറിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതാണെന്നും സസ്പെൻഷൻ ഉത്തരവിൽ പരാമർശിക്കുന്നു.ഏപ്രില്‍ 28 നു സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തീര്‍ച്ചെടുത്തത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞു 2 ആഴ്ച പൂര്‍ത്തി ആകും മുന്‍പാണ് അസാധാരണ തിരിച്ചെടുക്കല്‍. എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍.എസ്ഒജി രഹസ്യം ചോർത്തൽ; സസ്പെൻറ് ചെയ്ത ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കി
0
തിങ്കളാഴ്ച, മേയ് 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.