ദുബായിൽ 15 വർഷം സേവനം പൂർത്തിയാക്കിയ നഴ്‌സുമാർക്ക് ഗോൾഡൻ വീസ

ദുബായ്: ദുബായ് ആരോഗ്യവിഭാഗത്തിന് കീഴിൽ 15 വർഷം സേവനം പൂർത്തിയാക്കിയ എല്ലാ നഴ്‌സുമാർക്കും ഗോൾഡൻ വീസ നൽകുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ദുബായിൽ ആരോഗ്യരംഗത്ത് ദീർഘകാലം പ്രവർത്തിച്ച നഴ്‌സുമാരുടെ അതുല്യ സംഭാവനകൾക്ക് ഇതോടെ അംഗീകാരമാകുന്നു. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും സമർപ്പിച്ചിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. രാജ്യാന്തര നഴ്‌സസ് ദിനമായ ഇന്ന്(മേയ് 12) പ്രഖ്യാപിച്ച ഈ തീരുമാനം നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ദുബായും യുഎഇയും നൽകിവരുന്ന പിന്തുണയുടെ ഏറ്റവും വലിയ തെളിവാണ്.
നഴ്‌സുമാരുടെ പ്രതിദിന സമർപ്പണവും രോഗികളോടുള്ള പരിചരണ മനോഭാവവും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു. മികച്ച സേവനം നൽകുന്നവരെയും സമർപ്പണത്തോടെ സമൂഹത്തെ സേവിക്കുന്നവരെയും ദുബായ് എപ്പോഴും ആദരിക്കുമെന്നും വ്യക്തമാക്കി. യുഇയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്നത് ഭൂരിഭാഗവും മലയാളികളാണ്. ഇവർക്ക് പുതിയ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.
ഇത് ആദ്യമായല്ല നഴ്‌സുമാരെ ഗോൾഡൻ വീസ വഴി ആദരിക്കുന്നത്. 2021 നവംബറിൽ മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വീസ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. അതോടൊപ്പം, 2024 ഒക്ടോബർ 5-ന് ലോക അധ്യാപകദിനത്തിൽ ദുബായിലെ മികച്ച സ്വകാര്യ അധ്യാപകർക്കും ഗോൾഡൻ വീസ അനുവദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !