മഞ്ഞപ്ര :75 കിലോ കാറ്റഗറി മൽസരത്തിൽ മിസ്റ്റർ എറണാകുളം ഗോൾഡ് മെഡൽ നേടിയ മഞ്ഞപ്ര തെക്കിനേൻ ഐസക് ഷാജുവിനെ അനുമോദിച്ചു.
ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് അംഗം ഐസക്കിന് ഉപഹാരം നൽകി ആദരിച്ചു. കോൺഗ്രസ് ഐ ബ്ലോക്ക് ഇനറൽ സെക്രട്ടറി ഡേവീസ് മണവാളൻ , യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അലക്സ് ആൻ്റു, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻറണി, നേതാക്കളായ എം.ഇ സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, ജോൺസൺതിരുതനത്തിൽ എന്നിവർ പ്രസംഗിച്ചു. പണിക്കേഴ്സ് ബോഡി ബിൽഡിങ്ങ് അസോസിയേഷൻ സംഘടിപ്പിച്ച മൽസരത്തിലാണ് ഐസക്ക് ഷാജു ഗോൾഡ് മെഡലിന് അർഹനായത്. മഞ്ഞപ്ര പഞ്ചായത്ത് ഒൻപതാം വാർഡിൽ പി ആൻറ് പി കവലക്ക് സമീപം താമസിക്കുന്ന തെക്കിനേൻ വീട്ടിൽ പ്ലാൻ്റേഷൻ കോർപറേഷൻ ഫീൽഡ് എക്സിക്യൂട്ടിവ് ടി.എ ഷാജുവി ൻ്റെയും റീനയുടെയും മകനാണ് ഐസക്ക് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.