പാലക്കാട്: കഞ്ചിക്കോട്-വാളയാർ വനയോര മേഖലയിൽ കാട്ടാനകളുടെ ഭീതി ഒഴിയുന്നില്ല. ഇന്നലെ പുലർച്ചെ കഞ്ചിക്കോട് പനംകാട് ചുള്ളിപള്ളത്ത് എത്തിയ ഒറ്റയാൻ ഏക്കറുകണക്കിന് നെൽക്കൃഷി നശിപ്പിച്ചു. ചുള്ളിപള്ളത്ത് സുധീഷിൻ്റെ തെങ്ങിൻതോപ്പിലെ 15 തെങ്ങുകളും കാട്ടാന കുത്തിമറിച്ചിട്ടു. മദപ്പാടുള്ള പിടി-14 എന്ന ഒറ്റയാനാണ് ഈ മേഖലയിൽ വ്യാപകമായ നാശനഷ്ടം വരുത്തുന്നത്. നല്ല വിളവ് ലഭിച്ചിരുന്ന തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്.
കിൻഫ്ര ഭൂമി ഏറ്റെടുത്ത പ്രദേശത്താണ് നിലവിൽ ഈ കാട്ടാന തമ്പടിച്ചിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) നിർമ്മാണം നടക്കുന്ന സ്ഥലത്തെ മതിലുകൾ പലയിടത്തും ഈ ഒറ്റയാൻ തകർത്തിട്ടുണ്ട്. ഈ തകർന്ന മതിലുകളിലൂടെയാണ് കാട്ടാന കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലയിലേക്കും എത്തുന്നത്. രാപകൽ ഭേദമില്ലാതെ പിടി-14 ഈ പ്രദേശങ്ങളിൽ വിഹരിക്കുന്നത് നാട്ടുകാർക്ക് ദുരിതമാവുകയാണ്. ഉൾവനത്തോടു ചേർന്നുള്ള ഫെൻസിംഗ് പൂർണ്ണമായും തകർത്തതിനാൽ ചുള്ളിമട, കടുകംപള്ളം, കൊട്ടാമുട്ടി, വാധ്യാർചള്ള, വലിയേരി തുടങ്ങിയ പ്രദേശങ്ങളിലും ആനശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം വലിയേരിയിൽ ഒരു ട്രാക്ടറും കാട്ടാന നശിപ്പിച്ചിരുന്നു.ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പുതുശ്ശേരി പഞ്ചായത്തിൽ മൂന്ന് വാച്ചർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും, കാട്ടാനശല്യത്തിന് യാതൊരു കുറവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊയ്ത്തു കഴിയുന്നതുവരെയെങ്കിലും കാട്ടാനകളിൽ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹെക്ടർ കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. പിടി-14, ചുരുളിക്കൊമ്പൻ എന്നീ ഒറ്റയാനകൾക്കൊപ്പം 18 അംഗങ്ങളുള്ള ഒരു ആനക്കൂട്ടവും കഞ്ചിക്കോട് വനയോര മേഖലയിൽ തമ്പടിച്ചിട്ടുള്ളത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.കഞ്ചിക്കോട് വനയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷി നാശം*
0
വ്യാഴാഴ്ച, ഏപ്രിൽ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.