കാസർകോട്: വൈരാഗ്യം കാരണം തമിഴ്നാട് സ്വദേശി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു.
ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയാണ് (27) മരിച്ചത്. 90% പൊള്ളലേറ്റ യുവതി മംഗലാപുരത്ത് ചികിത്സയിലായിരുന്നു.ഏപ്രിൽ 8നാണ് സംഭവം. യുവതിയോടുള്ള വൈരാഗ്യം കാരണം തമിഴ്നാട് ചിന്ന പട്ടണം സ്വദേശി രാമാമൃതമാണ് രമിതയെ തീ കൊളുത്തിയത്. യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പിന്നീട് ആരോഗ്യ നില വഷളായതോടെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണിച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.