ഈരാറ്റുപേട്ട :കേന്ദ്രസർക്കാർ കുൽസിത മാർഗ്ഗത്തിലൂടെ പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാൻ എംപി പറഞ്ഞു ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് കോഡിനേഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മത ,രാഷ്ട്രീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നാൽ പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ യോജിപ്പാണ് ഉണ്ടായത് മതവിശ്വാസികൾക്കിടയിലും ബില്ലിന് അനുകൂലമായ സ്വീകാര്യത ലഭിച്ചില്ല ഇപ്പോൾ വഖഫ് സ്വത്ത് സംരക്ഷിക്കാനാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്ന പ്രധാനമന്ത്രിയുടെ പുതിയ വാദം ഉദ്ദേശിച്ച കാര്യം നടക്കാത്തതിൻറെ മോഹഭംഗത്തിൽ നിന്നും ഉടലെടുത്തതാണ് അദ്ദേഹം പറഞ്ഞുവഖഫ് സ്വത്തുക്കൾ കയ്യടക്കി വച്ചിരിക്കുന്ന വർക്ക് നിയമംമൂലം പരിരക്ഷ നൽകിയിട്ട് സംരക്ഷിക്കുകയാണെന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് . ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ ഭേദഗതി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു പോലും ഭീഷണിയാണ്.
നോട്ട് നിരോധനം പോലെയും പൗരത്വ ഭേദഗതി നിയമം പോലെയും രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി വക്കഫ് ഭേദഗതി നിയമത്തെയും ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളാ മുസ്ലിം ജമാഅത്ത്ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു.ആൻറോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., അസീസ് ബഡായിൽ, മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി,ഇമാം അഷറഫ് കൗസരി,ഇമാം ഇബ്രാഹിംകുട്ടി മൗലവി,അഫ്സർ പുള്ളോലിൽ, മുഹമ്മദ് സാലി,റഫീക്ക് മണിമല,ഫൈസൽപി.ബി., കെ.ഐ.നൗഷാദ്, സുബൈർ വെള്ളാപ്പള്ളി, നൗഷാദ് പി.എച്ച്.,പരിക്കൊച്ച് മോനി,നൗഫൽ ബാഖവി,ഇ.എ.അബ്ദുനാസർമൗലവി,പി.എച്ച്.അൻസാരി,സലിം കിണറ്റിൻമൂട്ടിൽ,ഫൈസൽ വെട്ടിയാംപ്ലാക്കൽ,അബ്ദുൽ വഹാബ്,വി.പി.മജീദ്, കെ.എ. മുഹമ്മദ്.ഹാഷിം എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.