ഡൽഹി ;പഞ്ചാബ് നാഷണൽ ബാങ്കിനെ ഉൾപ്പെടെ പറ്റിച്ച് 13,850 കോടി രൂപയോളം വരുന്ന വായ്പാ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായത് വാർത്തയായിരുന്നു.
മെഹുൽ ചോക്സി മാത്രമല്ല അനന്തരവൻ നീരവ് മോദിയും കേസിലെ പ്രധാന പ്രതിയാണ്. കഴിഞ്ഞ ആറ് വർഷമായി നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഏപ്രിൽ 12 നാണ് ബെൽജിയം പോലീസ് ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്യുന്നത്.തട്ടിപ്പിൽ മുഖ്യപ്രതിയായ ചോക്സിയെ കൈമാറണമെന്ന അന്വേഷണ ഏജൻസികളുടെ അപേക്ഷയെ തുടർന്നാണിത്. എന്നാൽ മെഹുൽ ചോക്സിയെ ഇന്ത്യയിൽ എത്തിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന.ഏഴു വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് ചോക്സിയെ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത്.വൻതുകയുടെ വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നടത്തി വിദേശ രാജ്യങ്ങളിലേക്ക് കടന്ന ചിലരെയൊക്കെ തിരികെകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ബാങ്കിങ് തട്ടിപ്പുകൾ നടത്തിയവരിൽ ഇപ്പോഴും ഒളിവിലാണ്. മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും വിജയ് മല്യയുടെയും മാത്രം 19,111 കോടി രൂപയുടെ സ്വത്തുക്കൾ ഇന്ത്യൻ സർക്കാർ കണ്ടുകെട്ടിയിരുന്നു.
ഇന്ത്യയിലെ ബാങ്കിങ് തട്ടിപ്പുകേസുകളിലെ പ്രധാനികളിൽ പ്രതികളിൽ ചിലർ.മദ്യരാജാവ് എന്നറിയപ്പെട്ടിരുന്ന വിജയ് മല്യയാണ് ഇനിയും ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിവാദ വ്യവസായി. വിജയ് മല്ല്യയുടെ എയർലൈൻ കമ്പനിയായ കിംഗ്ഫിഷർ എയർലൈൻസ് നിരവധി ഇന്ത്യൻ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2019 ൽ വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2016 ൽ ഇദ്ദേഹം യുകെയിലേക്ക് താമസം മാറി. മല്യ ഇപ്പോഴും ലണ്ടനിൽ ജാമ്യത്തിൽ തുടരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.