സിഎംആര്‍എല്‍– എക്‌സാലോജിക് ഇടപാടില്‍ കുറ്റപത്രം സമർപ്പിച്ചു,അന്വേഷണം വീണയിലേക്ക്

കൊച്ചി; സിഎംആര്‍എല്‍– എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാന്‍ ഉത്തരവ്. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്  ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയക്കാനാണ് ഇ.ഡിയുടെ നീക്കം. എസ്എഫ്ഐഒ സമര്‍പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കുറ്റപത്രം അംഗീകരിച്ചുകൊണ്ട് കോടതി കണ്ടെത്തി.
ഇതേതുടർന്നാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാൻ തീരുമാനമായത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ തന്നെ പക‍ർപ്പ് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികളിലെ തെളിവുകളടക്കം പരിശോധിച്ചായിരിക്കും ഇ.ഡിയുടെ തുടർനടപടി.
സിഎംആര്‍എല്‍ എംഡി, ജീവനക്കാര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും ഇ.ഡി ചോദ്യംചെയ്യും. സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്, സിഎംആർഎലിൽനിന്ന് 2.70 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !