അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ്,200 ലേറെ ഇന്ത്യക്കാർ 16 മണിക്കൂറായി കുടുങ്ങി കിടക്കുന്നു,

ലണ്ടൻ ;മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വിമാനത്തിന് തുർക്കിയിലെ വിദൂര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനമാണ് അടിയന്തരമായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്.

ഏകദേശം 16 മണിക്കൂറിലധികമാണ് യാത്രക്കാർ ഇവിടെ കുടുങ്ങിയത്. മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.ഇതേ തുടർന്ന് 200-ലധികം ഇന്ത്യൻ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

 നിലത്തിറക്കുന്നതിനിടെ വിമാനത്തിന് തകരാർ സംഭവിച്ചതായും എയർലൈൻ ജീവനക്കാർ അറിയിച്ചു. അതേസമയം തുർക്കിയിൽ നിന്നുള്ള യാത്രയെക്കുറിച്ച് യാത്രക്കാർക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പകരം വിമാനത്തിനുള്ള ക്രമീകരണത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

വിമാനത്തിൽ വച്ച് ഒരു യാത്രക്കാരന് പരിഭ്രാന്തി ഉണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 200 ലേറെ ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്.


ഇതുവരെ താമസ സൗകര്യം ലഭിച്ചിട്ടില്ലെന്നും, ആശയവിനിമയമില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനൽ കെട്ടിടത്തിൽ ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾക്കിടയിൽ ചെറിയ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട് എന്നും യാത്രക്കാരിൽ ചിലർ സമൂഹമാധ്യമത്തിൽ പറഞ്ഞു
.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !