വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ നടന്ന വാദപ്രതിവാദങ്ങൾ രാഷ്ട്രീയ പോർവിളികൾക്ക് വേദിയായി. കേന്ദ്രസർക്കാരിനെയും ബി.ജെ.പി.യെയും ശക്തമായി വിമർശിച്ച് എം.പി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. 2014-ലെ ബി.ജെ.പി. പ്രകടനപത്രികയിലെ വഖഫ് ഭൂമി സംരക്ഷണം എന്ന വാഗ്ദാനം വിസ്മരിച്ചാണ് ഭരണഘടനാലംഘനപരമായ ബില്ലുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ബ്രിട്ടാസ് ആരോപിച്ചു.
മതപരമായ വേർതിരിവുകൾ സൃഷ്ടിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിലെ ഹോളി ആഘോഷ വേളയിൽ മസ്ജിദുകൾ ടാർപോളിൻ ഉപയോഗിച്ച് മറച്ചതിനെ പരാമർശിച്ച ബ്രിട്ടാസ്, കേരളത്തിലെ ആറ്റുകാൽ പൊങ്കാലയിൽ പ്രകടമാകുന്ന മതസൗഹാർദ്ദം കേന്ദ്രസർക്കാർ കണ്ടുപഠിക്കണമെന്നും ആവശ്യപ്പെട്ടു.ക്രിസ്ത്യൻ സമൂഹത്തിൻ്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന ബി.ജെ.പി. ജബൽപൂരിൽ നടന്ന ക്രിസ്ത്യൻ പള്ളിയാക്രമണത്തെക്കുറിച്ച് മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി. "എമ്പുരാൻ" സിനിമയിലെ "മുന്ന" എന്ന കഥാപാത്രത്തെ രാഷ്ട്രീയമായി പരാമർശിച്ച ബ്രിട്ടാസ്, തൃശ്ശൂരിലെ ബി.ജെ.പി. വിജയം ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും കേരളം ആ തെറ്റ് തിരുത്തുമെന്നും പ്രസ്താവിച്ചു.കേരളത്തിലെ ജനങ്ങൾ സുരക്ഷിതരാണെന്നും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഇവിടെയുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കി. മുനമ്പം വിഷയത്തിൽ ബി.ജെ.പി.യുടെ നിലപാടുകൾ ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. : സുരേഷ് ഗോപിയുടെ മറുപടി, ജോൺ ബ്രിട്ടാസിൻ്റെ പ്രസംഗത്തിന് സുരേഷ് ഗോപി ശക്തമായ ഭാഷയിൽ മറുപടി നൽകി."ടി.പി. 51", "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്" എന്നീ സിനിമകളുടെ പുനഃപ്രദർശനത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച സുരേഷ് ഗോപി, ഈ സിനിമകൾക്ക് പ്രദർശനാനുമതി നൽകാൻ മുഖ്യമന്ത്രിയും ജോൺ ബ്രിട്ടാസിൻ്റെ പാർട്ടിയും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. "എമ്പുരാൻ" സിനിമയിയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നതിൽ നിന്നും തന്റെ പേര് നീക്കം ചെയ്യാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത് അദ്ദേഹം തന്നെയാണെന്നും എമ്പുരാന്റെ , രംഗങ്ങൾ നീക്കം ചെയ്യുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.മുനമ്പം വിഷയത്തിൽ പ്രതിപക്ഷത്തിന് രാഷ്ട്രീയപരവും അല്ലാത്തതുമായ പല കാര്യങ്ങളിലും പൊള്ളലേറ്റുവെന്നും ഇനിയും പൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സി.പി.എം. എണ്ണൂറിലധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി ആരോപിച്ചു. മുനമ്പത്തെ ജനങ്ങളെ സി.പി.എം. ചതിക്കുകയായിരുന്നുവെന്നും അവരുടെ കണ്ണിൽ പൊടിയിടാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷനെ കോടതി തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പ്രതിപക്ഷത്തെ അറബിക്കടലിൽ മുക്കുകയല്ല, ചവിട്ടിത്താഴ്ത്തുമെന്നും മതപരമായ വേർതിരിവുകളില്ലാതെ എല്ലാവരും അതിൽ പങ്കാളികളാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.രാജ്യസഭയിൽ കൊമ്പുകോർത്ത് ജോൺ ബ്രിട്ടാസും സുരേഷ്‌ഗോപിയും
0
വ്യാഴാഴ്ച, ഏപ്രിൽ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.