പാലക്കാട് : നഗരസഭയിൽ ഭരണ – പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി. പുതിയ ഭിന്നശേഷി സൗഹൃദകെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിലാണ് തമ്മിൽതല്ല്. കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം എടുത്ത ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലായിരുന്നു പ്രശ്നങ്ങൾ.
കൗൺസിലിൽ അവതരിപ്പിക്കാതെ പേരു നൽകി എന്നത് മുൻപു തന്നെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതാണ് ഇന്ന് കൗൺസിൽ ഹാളിനുള്ളിലെ കയ്യാങ്കളിയിലേക്കുവരെ കലാശിച്ചത്.പ്രതിഷേധം തണുപ്പിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കൗൺസിലർമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും കൗൺസിൽ ഹാളിനുള്ളിലേക്ക് എത്തിയതോടെ പ്രതിഷേധം കൂടുതൽ കയ്യാങ്കളിയിലേക്കു മാറുകയായിരുന്നു. ഇതിനിടെ നഗരസഭാ അധ്യക്ഷയെ സുരക്ഷിതയാക്കി അവരുടെ ചേംബറിലേക്കു മാറ്റിയിട്ടുണ്ട്. നഗരസഭാ അധ്യക്ഷയുടെ ചേംബറിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നത് തുടരുകയാണ്. സംഘർഷാവസ്ഥ അയവ് വരാതെ തുടരുന്നു.പുതിയ കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.