ഉള്ളിയേരി : സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയോജകമണ്ഡലത്തിലെ നവീകരിച്ച മുണ്ടോത്ത് -തെരുവത്ത്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചി, പൂനൂർ പാലങ്ങൾ, പത്തോളം റോഡുകൾ എന്നിവ 245 കോടി രൂപയോളം ചെലവഴിച്ചാണ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മുണ്ടോത്ത് മുതൽ മൈക്കാട്ടിരിപ്പൊയിൽ വരെയുള്ള 1.5 കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനമാണു മന്ത്രി നിർവഹിച്ചത്. 3.24 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. കെ.എം.സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആലങ്കോട് സുരേഷ് ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രിക പൂമഠത്തിൽ, കെ.ടി.സുകുമാരൻ, കെ. ബീന, വാർഡ് മെംബർ പി.സുജാത നമ്പൂതിരി, സൂപ്രണ്ടിങ് എൻജിനീയർ പി.കെ.മിനി, എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഹാഷിം എന്നിവർ പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ദേശീയപാത 66 നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.