അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഒറ്റദിവസം മാത്രം ബാക്കിനിൽക്കേ, ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. കേരളത്തിൽ (Kerala gold price) ഗ്രാമിന് ഇന്ന് 40 രൂപ വർധിച്ച് വില 8,980 രൂപയും പവന് 320 രൂപ ഉയർന്ന് 71,840 രൂപയുമായി.
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയർത്തിയത്. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ റുപ്പി 5 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെന്നതും സ്വർണവില കൂടാനിടയാക്കി.ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു. ഏറെദിവസത്തിനുശേഷമായിരുന്നു ഗ്രാം വില 9,000 രൂപയ്ക്കും പവൻവില 72,000 രൂപയ്ക്കും താഴെ എത്തിയതും. രാജ്യാന്തര വില കുറഞ്ഞുനിന്നതിനെ തുടർന്ന് വാങ്ങൽ താൽപര്യം (ബൈയിങ് ദ ഡിപ്) മെച്ചപ്പെട്ടതും ഇന്നു വില കൂടാൻ കളമൊരുക്കി. 18 കാരറ്റ് സ്വർണവിലയിലും വർധനയുണ്ട്. ചില കടകളിൽ വില ഗ്രാമിന് 30 രൂപ ഉയർന്ന് 7,435 രൂപ. മറ്റു ചില കടകളിൽ വ്യാപാരം ഗ്രാമിന് 35 രൂപ വർധിച്ച് 7,395 രൂപയിൽ. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.അക്ഷയ തൃതീയയ്ക്ക് ഒറ്റദിവസം മാത്രം ബാക്കിനിൽക്കേ, ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവില വീണ്ടും മേലോട്ട്
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.